ഇരിട്ടി: ലഹരി ഗുളികയുമായി യുവാവ് എക്സൈസ് പിടിയില്‍. മുഴുപ്പിലങ്ങാട് സ്വദേശി ആര്‍.കെ. അഫ്സീര്‍ എന്ന 37-കാരനെയാണ് അറസ്റ്റ് ചെയ്തത്.കര്‍ണാടകയില്‍ നിന്ന് കര്‍ണാടക ആര്‍.ടി.സിയില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന 155 ഗ്രാം സ്പാസ്മോ പ്രോക്സിവോണ്‍ പ്ലസ് ക്യാപ്സ്യൂള്‍ ഗുളികകളുമായിട്ടാണ് ഇയാള്‍ പിടിയിലായത്. ജില്ല എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റിനാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡും കണ്ണൂര്‍ എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്