ന്യൂഡല്‍ഹി: പെര്‍മനന്റ് അക്കൗണ്ട് നമ്ബര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടിബന്ധിപ്പിക്കാനുള്ള ലിങ്ക് അതിനുശേഷം ലഭിക്കില്ല. നിലവില്‍ മാര്‍ച്ച് 31 ആയിരുന്നു അവസാന തീയതി. ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ ജൂലായ് ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്‌ട് ടാക്‌സസ് (സി.ബി.ഡി.ടി) അറിയിച്ചു.പാന്‍ പ്രവര്‍ത്തന രഹിതമാകുന്ന കാലയളവില്‍ ആദായ നികുതി റീഫണ്ട്, റീഫണ്ടിനുള്ള പലിശ തുടങ്ങിയവ ലഭിക്കില്ല. കൂടിയ നിരക്കില്‍ ആദായ നികുതി പിടിക്കുകയും ചെയ്യും.