പാലക്കാട്: വില്‍പനക്കെത്തിച്ച ഒമ്പത് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍. ഒഡിഷ കാലഹണ്ടി സ്വദേശി സത്യ നായിക്കി(26)നെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.ഒഡിഷയില്‍ നിന്നും കഞ്ചാവെത്തിച്ച് ഒറ്റപ്പാലത്ത് വില്‍പ്പന നടത്താന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്. പ്രതിയുടെ ബാഗില്‍ നിന്നും അഞ്ച് പൊതികളിലായി സൂക്ഷിച്ച ഒമ്പത് കിലോ കഞ്ചാവ് പിടികൂടി. കഴിഞ്ഞദിവസം രാത്രി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.ട്രെയിന്‍ ഇറങ്ങി വന്ന പ്രതിയെ നഗരസഭ ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നും വനിത എസ്.ഐ. ഷാരുന ജയ്‌ലാനിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തോളിലുണ്ടായിരുന്ന ബാഗില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി. ഇതിന് മുമ്ബും പ്രതി കഞ്ചാവ് ഒറ്റപ്പാലത്തെത്തിച്ച് വില്‍പന നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.