(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ശാസ്തമംഗലം ശ്രീ രാമ കൃഷ്ണ മിഷൻ ഹോസ്പിറ്റലിലെ ക്യാന്റീനിൽ ഉണ്ടായ തീ പിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. അർദ്ധ രാത്രിയിൽ ആണ് തീ പിടിച്ചത്. ഷോർട്ട് സെർകുട്ട് ആണ് അപകടത്തിനു കാരണം ആയത്. ചെങ്കൽ ചൂളയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിജയന്റെ നേതൃത്വത്തിൽ ഗോപകുമാർ, അനിൽകുമാർ, ശരത്, രാഹുൽ, സനീത്, വിവേക് സനിൽകുമാർ, വിജയൻ, അനിൽ, രാജേന്ദ്രൻ എന്നിവരുടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ഒടുവിൽ തീഅണ ക്കാൻ കഴിഞ്ഞു.