(അജിത് കുമാർ. ഡി )
ലോക പ്രസിദ്ധമായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈ ങ്കുനി ഉത്സവത്തോട് അനുബന്ധിച്ചു ശ്രീ ചിത്തിര തിരുനാൾ മെമ്മോറിയൽ സാംസ്‌കാരിക സമിതി യുടെ ആഭിമുഖ്യത്തിൽ ഇന്ന് ക്ഷേത്ര നടയിൽ അമ്പലപ്പുഴ രാജീവ് പണിക്കരുടെ നേതൃത്വത്തിൽ വൈകുന്നേരം 4ന് 101കലാ കാരന്മാർ അവതരിപ്പിക്കുന്ന വേലകളി നടക്കും. ഇതിനു മുന്നോടിയായി രാവിലെ വേല കളി സദ്യ ഉണ്ടായിരിക്കും. പാചക കലയിലെ നളൻ എന്ന് വിശേഷിപ്പിക്കുന്ന പഴയിടം മോഹനൻ നമ്പൂതിരി യുടെ നേതൃത്വത്തിൽ ആണ് വേലകളി സദ്യ യുടെ മുഖ്യ പാചകം.