ഒഡീഷ : ക്രിക്കറ്റ് കളിക്കുന്നതിനിടെ നോ ബാള്‍ വിളിച്ചതിന് അമ്പയറെ കുത്തിക്കൊന്നു. ഒഡീഷയിലെ കട്ടക്കില്‍ ഞായറാഴ്ചയാണ് സംഭവം.22കാരനായ ലക്കി റാവത്താണ് കൊല്ലപ്പെട്ടത്.ക്രിക്കറ്റ് കളിക്കുന്നതിനിടെ ഒരാള്‍ എറിഞ്ഞ ബാള്‍ ലക്കി റാവത്ത് നോ ബാള്‍ വിളിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും സ്മൃതി രഞ്ജന്‍ റാവത്ത് എന്നയാള്‍ ലക്കിയെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ കുത്തേറ്റ് ലക്കി റാവത്ത് മരിച്ചതായാണ് വിവരം. സംഭവ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.