ബംഗളൂരു: ഉച്ചത്തില്‍ പാട്ട് വെച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി യുവാക്കള്‍.ബംഗളൂരു നഗരത്തിലെ വിജ്ഞാന്‍ നഗറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വിജ്ഞാന്‍ നഗറിലെ ലോയിഡാണ് കൊല്ലപ്പെട്ടത്. കേസില്‍ ഐടി ജീവനക്കാരായ മൂന്നുപേരെ എച്ച്‌എഎല്‍ പോലീസ് അറസ്റ്റു ചെയ്തു. ഒഡീഷ സ്വദേശികളായ റാം, ബസുദേവ്, അഭിഷേക് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. മദ്യലഹരിയില്‍ പുലര്‍ച്ചെ മൂന്നു മണിയ്ക്ക് ഉച്ചത്തില്‍ പാട്ടുവച്ചതാണ് തര്‍ക്കത്തിന് കാരണമായത്. ഉച്ചത്തിലുളള ശബ്ദം കാരണം, ലോയിഡിന്‍്റെ രോഗിയായ അമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതോടെ ശബ്ദം കുറയ്ക്കാന്‍ ഗൃഹനാഥന്‍ യുവാക്കളോട് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ലോയിഡിനെ ക്രൂരമായിമര്‍ദിയ്ക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ലോയിഡിന്റെ സഹോദരിയ്ക്കും മര്‍ദനമേറ്റു.അവശനിലയിലായ ലോയിഡിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു. സമീപത്തെ ഫ്ളാറ്റിലുണ്ടായിരുന്നവരാണ് യുവാക്കള്‍ ഗൃഹനാഥനെ മര്‍ദിയ്ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്.