കൊച്ചി: പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അന്യസംസ്ഥാനത്ത് നിന്നുള്ള പെണ്‍കുട്ടിയാണ് മരിച്ചത്.ഒഡീഷ സ്വദേശിയായ ദീപ മാലിക്കാണ് മരിച്ചത്. തൃക്കാക്കരയിലാണ് സംഭവം.പെണ്‍കുട്ടി വിവാഹിതയായിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ ദീപയുടെ ഭര്‍ത്താവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മൃതദേഹം പൊലീസ് നടപടിക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.