കര്‍ണാടക; വീട്ടിലുണ്ടാക്കിയ ചിക്കന്‍ കറി കഴിക്കാന്‍ നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ മകനെ കൊലപ്പെടുത്തി പിതാവ്.കര്‍ണാടക ദക്ഷിണ കന്നഡ ജില്ലയിലെ സുള്ളിയ താലൂക്കിലെ ഗുട്ടിഗറിലാണ് സംഭവം.
ചൊവ്വാഴ്ചയാണ് 32 വയസുകാരനായ ശിവറാം ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നത്. അന്നേ ദിവസം വീട്ടിലുണ്ടാക്കിയ ചിക്കന്‍ കറി ശിവറാം വരുന്നതിന് മുന്‍പേ തന്നെ പിതാവ് കഴിച്ച് തീര്‍ത്തിരുന്നു. തനിക്ക് ചിക്കന്‍ കറി നല്‍കാത്തതിനെ ചൊല്ലി ശിവറാമാണ് വാക്ക് തര്‍ക്കം ആരംഭിച്ചത്. തുടര്‍ന്ന് അച്ഛന്‍ കൈയില്‍ കിട്ടിയ തടികഷ്ണം ഉപയോഗിച്ച് മകന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിക്കുന്നത്.
സംഭവത്തില്‍ സുബ്രഹ്‌മണ്യ പൊലീസ് ശിവറാമിന്റെ അച്ഛനെ അറസ്റ്റ് ചെയ്തു.