ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പിക്കാന്‍ വൈകിയെന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മകന്‍ അച്ഛനെ കൊലപ്പെടുത്തി

ത്യശൂര്‍: ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പിക്കാന്‍ വൈകിയെന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മകന്‍ അച്ഛനെ കൊലപ്പെടുത്തി.കോടന്നൂര്‍ ആര്യംപാടം ചിറമ്മല്‍ വീട്ടില്‍ ജോയിയാണ് (60) മരിച്ചത്. മകന്‍ റിജോയെ (25) പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് – വെല്‍ഡിങ് ജോലിക്കാരനായ റിജോ ഇന്നലെ വൈകിട്ട് 5ന് പണി കഴിഞ്ഞ് മദ്യപിച്ച്‌ വീട്ടിലെത്തി രാത്രി 8.15ന് വിളിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞ് ഏല്‍പ്പിച്ച്‌ ഉറങ്ങി.8.30 ഓടെ റിജോയെ വിളിച്ചെഴുന്നേല്‍പ്പിച്ചെങ്കിലും വിളിക്കാന്‍ നേരം വൈകിയെന്നുപറഞ്ഞ് വീട്ടുകാരുമായി തര്‍ക്കത്തിലായി. ജോയി ഇത് ചോദ്യം ചെയ്തപ്പോള്‍ വഴക്ക് ഇവര്‍ തമ്മിലായി. വഴക്കിനൊടുവില്‍ റിജോ പിതാവിനെ നിലത്ത് തള്ളിയിട്ട് തല നിലത്ത് ഇടിക്കുകയും മര്‍ദിക്കുകയുമായിരുന്നു. സാരമായി പരുക്കേറ്റ ജോയിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seventeen − 13 =