ഫോണില്‍ സംസാരിച്ചുനില്‍ക്കുമ്പോൾ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: ഫോണില്‍ സംസാരിച്ചുനില്‍ക്കുമ്പോൾ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറന്‍ പട്ടണമായ തബൂക്കില്‍, തൃശുര്‍ കുന്നംകുളം കേച്ചേരി സ്വദേശി സുനില്‍ ശങ്കരനാണ് (53) മരിച്ചത്.രാത്രി 10 മണിയോടെ റൂമില്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ തബൂക്ക് പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. തബൂക്കിലെ കാര്‍പ്പെറ്റ്, ചെയര്‍ ഹയറിങ് കമ്പനിയില്‍ 15 വര്‍ഷത്തിലേറെയായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം തബുക്ക് പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയില്‍.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 − 1 =