കോഴിക്കോട് : സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയം ബീച്ചില്‍ കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ യുവാവ് കടലില്‍ മുങ്ങി മരിച്ചു.കടുക്കബസാര്‍ അരയന്‍വളപ്പില്‍ ഹുസൈന്റെ മകന്‍ കമറുദ്ദീന്‍ (29) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടിനായിരുന്നു അപകടം. കടലില്‍ മുങ്ങിപ്പോയ കമറുദ്ദീനെ ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ കണ്ടെത്തി ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.