മംഗലപുരം: മംഗലപുരത്ത് വീണ്ടും ഗുണ്ടാലഹരി മാഫിയയുടെ ആക്രണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആനതാഴ്ച്ചിറ ലക്ഷംവീട് കോ ളനി സ്വദേശികളായ നിസാമുദീ ന്‍ (19), സജിന്‍ (19), സനീഷ് (21), നിഷാദ് (19) എന്നിവര്‍ക്കാണ് കുത്തേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം സ്വദേശികളായ ഷെഹിന്‍ (26), അഷ്റഫ് (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.ശനിയാഴ്ച രാത്രി ഏഴര മണിയോടുകൂടി കൊയ്ത്തൂര്‍ക്കോണം വെള്ളൂര്‍ പള്ളിയ്ക്ക് സമീപമാണ് മൂന്നംഗ സംഘം നാലു പേരെ ആക്രമിച്ചത്. ഇതില്‍ മൂന്നുപേര്‍ക്ക് കത്തി കൊണ്ട് കുത്തേല്‍ക്കുകയായിരുന്നു. കുത്തേറ്റ നിസാമുദ്ദീന്‍ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പ്രതികളില്‍ രണ്ടുപേരെ മംഗലപുരം പൊലീസ് പിടികൂടി. കാപ്പ കഴിഞ്ഞു പുറത്തിറങ്ങിയ പ്രതികളാണ് അക്രമത്തിനു പിന്നില്‍.അഷ്റഫിന്‍റെ സഹോദരന്‍ അന്‍സറിനെ പിടികൂടാനുണ്ട്. പള്ളിയില്‍ നിന്നും നോമ്ബുതുറന്നു തിരികെ പോകുന്നതിനിടയിലായിരുന്നു മൂന്നുപേര്‍ക്ക് കുത്തേറ്റത്. കളിസ്ഥലത്തുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.വെള്ളൂര്‍ സ്വദേശിയായ പതിനഞ്ചു വയസുകാരനാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് പോലീസ് പറഞ്ഞു.