മുംബൈ: കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കോവിഡ് നിരക്കില്‍ വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെ, മുംബൈ ആശുപത്രികളില്‍ ചൊവ്വാഴ്ച മുതല്‍ മാസ്ക് നിര്‍ബന്ധമാക്കി അധികൃതര്‍.രോഗനിരക്ക് കൂടുന്നതുമായി ബന്ധപ്പെട്ട് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബി.എം.സി) അവലോകന യോഗം ചേര്‍ന്നിരുന്നു. മുനിസിപ്പല്‍ കമീഷണറും അഡ്മിനിസ്ട്രേറ്ററുമായ ഇഖ്ബാല്‍ സിങ് ചാഹലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ആശുപത്രികളില്‍ മാസ്ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.
കോര്‍പറേഷന്‍ പരിധിയിലെ എല്ലാ ആശുപത്രികളിലും ജീവനക്കാര്‍, രോഗികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ ഉള്‍പെടെ എല്ലാവരും നാളെമുതല്‍ നിര്‍ബന്ധമായും മാസ്‍ക് ധരിക്കണം.ഇതിനു പുറമെ മുന്‍കരുതലെന്ന നിലയില്‍ 60 വയസ്സിനു മുകളിലുള്ളവര്‍ പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.