(അജിത് കുമാർ. ഡി )
വലിയശാല കാന്തള്ളൂർ ശിവക്ഷേത്രപരിസരത്ത് തളച്ചിരുന്ന ശിവകുമാർ എന്ന ആന സമീപത്തെ കുഴിയിൽ വീണു അപകടം സംഭവിച്ചിരുന്നു. വളരെ നേരത്തെ ശ്രമങ്ങൾകൊടുവിൽ ചെങ്കൽ ചൂളയിൽ നിന്ന് എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർമാരുടെ സമയോചിതമായ ഇടപെടലുകളിൽ ആനയെ ക്രയിൻ ഉപയോഗിച്ച് ഉയർത്തി.
വലിയശാല ശ്രീ കാന്തല്ലൂർ ശിവക്ഷേത്രത്തിലെ കുഴിയിൽ വീണ ഗജവീരനെ തിരുവനന്തപുരം അഗ്നിശമനരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ശ്രീ നിധിൻ രാജിന്റെ നേതൃത്വത്തിൽ സീനിയർ ഓഫീസർ ശ്രീ എം ഷാഫി ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ശ്രീ നബു എബ്രഹാം ഫയർ ആൻഡ് റെസ്ക് ഓഫീസർമാരായശ്രീ ശിവകുമാർ ശ്രീ സനൽ ശ്രീ അരുൺ കുമാർ R ശ്രീ വിഷ്ണു നാരായണൻ ശ്രീ ശരത് ഹോം ഗാർഡ് ശ്രീ ശ്യാമളകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു