കന്യാകുമാരിയില്‍ ശിവജിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പാക്കോട് സ്വദേശി എഡ്വിന്‍ രാജ് (37), ഞാറാവിള പണ്ടാരവിള സ്വദേശി പ്രതീഷ്(32) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.ജില്ലാ പൊലീസ് മേധാവി ഹരി കിരണ്‍ പ്രസാദിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ അരുളപ്പന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. ‘
കന്യാകുമാരി ജില്ലയിലെ മേല്‍പ്പുറം തോട്ടത്തുമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന 9 അടി ഉയരത്തിലുള്ള ശിവജിയുടെ പ്രതിമയാണ് 8ന് രാത്രിയോടെ തകര്‍ത്തത്. മാര്‍ത്താണ്ഡം പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ റിമാന്‍ഡ് ചെയ്തു.