ആറ്റുകാൽ പൊങ്കാല -കോര്പറേഷൻ ഫോർട്ട്‌ സെർക്കി ളിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ഓഫീസിനെതിരെ വിവാദം.

തിരുവനന്തപുരം : ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ചു ശുചീകരണ പ്രവർത്തന ങ്ങൾ നടത്തി അതുമായി ബന്ധ പ്പെട്ടവർക്ക് രൂപ നൽകാത്തവിഷയത്തിൽ പുതിയ വിവാദങ്ങൾ ഉയരുന്നു. പൊങ്കാല യോട് അനുബന്ധിച്ചു അതുമായി ബാന്ധപ്പെട്ട എല്ലാ കോർപ്പറേഷൻ സർക്കിൾ ഓഫീസുകളിലും ശുചീകരണത്തിന് താത്ക്കാലിക ജീവനക്കാരെ എടുക്കാൻ കോർപറേഷൻ അനുവാദം നൽകിയിരുന്നു. മറ്റെല്ലാ സർക്കിളു കളിലും ഇതുമായി ബന്ധ പ്പെട്ടു താ ത് ക്കാലിക ജീവനക്കാരെ എടുത്തു ശുചീകരണ പണികൾ ചെയ്യിപ്പിച്ചെങ്കിലും ഫോർട്ട്‌ സെർക്കിൾ ഡിവിഷനിൽ പുറമെ നിന്ന് ആരെയും എടുക്കാതെ അവിടുള്ള ഈ മേഖലയിലെ താത് ക്കാലിക ജീവനക്കാരെ കൊണ്ടു പണി ചെയ്യിപ്പിക്കുകയും അതുമായി അവർക്കു നൽകേണ്ട 650രൂപയോളം വരുന്ന തുക നൽകാതെയിരിക്കുന്നതായിട്ടാണ് പൊതുവെ ഉള്ള ആക്ഷേപം ആയി ഉയരുന്നത്. ഈ ഇനത്തിൽ 54000ത്തോളം രൂപ അനുവദിച്ചു എങ്കിലും ജോലി ചെയ്ത ജീവനക്കാർക്ക് ഒരു രൂപ പോലും കിട്ടിയില്ല എന്ന് മാത്രമല്ല കോർപറേഷൻ തുക അനുവദിച്ചില്ല എന്ന പ്രചരണം ആണ് ജീവനക്കാർക്കിടയിൽ തെറ്റി ധാരണ ഉണ്ടാക്കിയിരിക്കുന്നത്. മറ്റെല്ലാ വാർഡുകളും ഈ വിഷയത്തിൽ അനുവദിച്ച തുക കൈപ്പററി അതുമായി ബന്ധ പ്പെട്ടവർക്ക്‌ നൽകിയെങ്കിലും, ഫോർട്ട്‌ ഡിവിഷനിൽ ഈ തുക നാളിത് വരെ കിട്ടിയിട്ടില്ല എന്നപ്രചരണം ഏറെ ദുരൂഹത ഉയർത്തുകയാണ്. സംഭവവും ആയി ബന്ധപെട്ടു വിജിലൻസിനു പരാതി പോയിട്ടുള്ളതായിട്ടാണ് അറിയുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eight + fifteen =