തിരുവനന്തപുരം: വന്യമൃഗങ്ങളെ കെണിവച്ച് പിടികൂടി ഇറച്ചിയാക്കി വില്പന നടത്തിയ കേസിലെ പ്രതിയെ വട്ടപ്പാറ പൊലീസ് പിടികൂടി.വട്ടപ്പാറ ചിറമുക്ക് പൂവത്തൂര്‍ കൊച്ചുവീട്ടില്‍ അജേഷ് കുമാറാണ് (37) പിടിയിലായത്. വട്ടപ്പാറവ,ചിറമുക്ക്,നരിക്കല്‍ പ്രദേശങ്ങളിലെ വന്യമൃഗങ്ങളെയാണ് പിടികൂടി ഇറച്ചിയാക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് ഡിവൈ.എസ്.പി ബൈജുകുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ വീടിന്റെ പറമ്പില്‍ പലയിടത്തും കെണിയും കുരുക്കും സ്ഥാപിച്ചിരിക്കുന്നത് പൊലീസ് കണ്ടെത്തി. കൂടാതെ വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങളും പൊലീസിന് ലഭിച്ചു.