പാലക്കാട്: ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ കോട്ടോപ്പാടം സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ (22) ആണ് മരിച്ചത്.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു മുഹമ്മദ് ഫര്‍ഹാന്‍. മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. അതേസമയം, കണ്ണൂര്‍ തളിപ്പറമ്പില്‍ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന കുട്ടി മരിച്ചു. അഞ്ച് വയസ്സുകാരി ജിസ ഫാത്തിമ ആണ് മരിച്ചത്. കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് തിരുവട്ടൂര്‍ അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീട് പൊളിക്കുന്നതിനിടെയാണ് ചുവര്‍തകര്‍ന്ന് വീണത്. അപകടത്തില്‍ അറാഫത്തിന്റെ മകന്‍ പത്ത് വയസുകാരനായ ആദില്‍, ബന്ധുവായ ഒന്‍പത് വയസുകാരി ജിസ ഫാത്തിമ എന്നിവര്‍ക്ക് പരിക്കേറ്റു. ജിസ ഫാത്തിമയുടെ നില അതീവ ഗുരുതരമായിരുന്നു.