കോഴിക്കോട്: ഉള്ള്യേരിയില്‍ വീടാക്രമിച്ച് വൃദ്ധയെ അസഭ്യം പറഞ്ഞ കേസില്‍ യുവാവ് പോലീസ് പിടിയില്‍. ഉള്ളിയേരി പുതുവയല്‍കുനി ഫായിസി(25)നെ ആണ് അരിക്കോട് ലോഡ്ജില്‍ വച്ച് അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉള്ളിയേരിയ്ക്ക് സമീപം തെരുവത്ത് കടവില്‍ യൂസഫിന്റെ വീടിന് നേരെയാണ് ഫായിസ് അക്രമം നടത്തിയത്. വീടിന്റെ അടുക്കള ഭാഗത്ത് തീയിടുകയും കസേരകളും മറ്റും കിണറ്റില്‍ വലിച്ചെറിയുകയും ചെയ്തു. യൂസഫിന്റെ മാതാവിനെ അസഭ്യം പറയുകയും ചെയ്തു. സംഭവസമയത്ത് യൂസഫ് വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഫായിസിനെ മാതാവ് തിരിച്ചറിഞ്ഞിരുന്നു. യൂസഫിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവറുമായി ഫായിസ് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. വാഹനം ഓടിക്കുമ്ബോള്‍ പൊടി പാറിയെന്നാരോപിച്ചായിരുന്നു തര്‍ക്കം നടന്നത്. ഇതില്‍ യൂസഫ് ഇടപെട്ടതില്‍ പ്രകോപിച്ചാണ് ഫായിസ് വീട് ആക്രമിച്ചെന്നാണ് പോലീസ് പറയുന്നത്.