കുഴല്‍മന്ദം: പരുത്തിപ്പുള്ളി ചെരാംകുളങ്ങര വിഷുവേല കണ്ട് ബൈക്കില്‍ മടങ്ങുകയായിരുന്ന യുവാവ് കാറിടിച്ച് മരിച്ചു.മുണ്ടൂര്‍ കണക്ക്പറമ്പിൽ കളത്തില്‍പ്പറമ്പ് വീട്ടില്‍ കിഷോര്‍ എന്ന 28-കാരനാണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു അപകടം. സുഹൃത്തിനോടൊപ്പം ബുള്ളറ്റില്‍ മുണ്ടൂരിലേക്ക് പോകവേ ഈസ്റ്റ് പരുത്തിപ്പുള്ളിയില്‍ വച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സംഭവസ്ഥലത്തുതന്നെ കിഷോര്‍ മരിച്ചു. കൂടെയുണ്ടായിരുന്ന മുണ്ടൂര്‍ സ്വദേശി രതീഷിനെ (27) ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബുള്ളറ്റ് രണ്ടായി മുറിഞ്ഞു.