റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദില്‍ പാലത്തിന്റെ മുകളില്‍ നിന്ന് ബസ് താഴേക്ക് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പകലാണ് സംഭവം. റിയാദിലെ ഒരു പാലത്തിന് മകളില്‍ നിന്നാണ് ബസ് താഴേക്ക് മറിഞ്ഞതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.മരിച്ചത് ഏത് രാജ്യക്കാരനാണെന്ന വിവരം ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.