തിരുവനന്തപുരം : മുതിർന്ന മാധ്യമ പ്രവർത്തകനായ ജയകേസരി അജിത് കുമാറിന് തലസ്ഥാനത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അനുമോദനം. ചരിത്ര പ്രസിദ്ധ മായ വലിയശാല കാന്തല്ലൂർ മഹാ ഭാഗവതസപ്താഹട്രസ്റ്റ് പൊന്നാടയും, ഫലകവും നൽകി ആദരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് വേട്ടക്കുളം ശിവാനന്ദൻ, സെക്രട്ടറി ഡോക്ടർ രാമമൂർത്തി എന്നിവർ ചേർന്നു അജിത് കുമാറിന് പൊന്നാടയും ശില്പവും നൽകി ആദരിച്ചു.
പൂജപ്പുര ലളിതാം ബിക എൻ എസ് എസ് കരോയോഗത്തിന്റെ അറുപതാം വാർഷിക ആഘോഷചടങ്ങിൽ തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് സംഗീത് കുമാർ അജിത് കുമാറിന് പൊന്നാടയും ഫലകവും നൽകി ആദരിച്ചു. പ്രമുഖരെ ആദരിച്ച ചടങ്ങിൽ മുൻ സെക്രട്ടറി എന്ന നിലയിലും ഉള്ള ആദരവ് ആണ് ഏറ്റുവാങ്ങിയത്.