എറണാകുളം: വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍ തേടി സംസ്ഥാനത്തേക്ക് വരുന്ന തൊഴിലാളികള്‍ക്ക് കഞ്ചാവ് കച്ചവടം നടത്തിയ ഒഡീഷ സ്വദേശി അറസ്റ്റില്‍.ആന്‍ഡ്രിയ ബീറോയെ (26) ആണ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എ.എസ് ജയനും പാര്‍ട്ടിയും ചേര്‍ന്ന് മട്ടാഞ്ചേരി ഹാള്‍ട്ടില്‍ വച്ച് പിടികൂടിയത്.അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കഞ്ചാവും മറ്റു മയക്കുമരുന്നുകളും വില്‍പ്പന നടത്തുന്നതായി എക്സൈസ് ഷാഡോ ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തോപ്പുംപടി കേന്ദ്രീകരിച്ചു കഞ്ചാവ് കച്ചവടം നടത്തിവന്ന ആള്‍ പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.