തലശേരി: നിര്‍ധനരില്‍ നിര്‍ധനരായ സര്‍ക്കാര്‍ പട്ടയഭൂമി നല്‍കിയ പിന്നോക്ക, ആദിവാസി ഗുണഭോക്താവില്‍ നിന്നും പതിനായിരം കൈക്കൂലി വാങ്ങുന്നതിനിടെ ടി.ആര്‍ ഡി .എം സൈറ്റ് മാനേജര്‍ അറസ്റ്റില്‍ .ടി ആര്‍ ഡി എം സൈറ്റ് മാനേജര്‍ സലീം താഴെ കോറോത്താണ് അറസ്റ്റിലായത്. വിജിലന്‍സ് ഡി .വൈ .എസ് . പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് സലീമിനെ കണ്ണൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്.ചെറുപുഴ പഞ്ചായത്തിലെ ആറാട്ട് കടവ് എസ് ടി കുടുംബങ്ങള്‍ക്ക് അനുവദിച്ച സ്ഥലത്ത് വീട് വെക്കുന്നതിനുള്ള ധനസഹായം അനുവദിക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.10000 രൂപയാണ് കൈക്കൂലി വാങ്ങിയത്. നേരത്തെ പിന്നോക്ക വിഭാഗക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിനായി ഇയാള്‍ കൈക്കൂലി വാങ്ങുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതിനു ശേഷം ഇയാള്‍ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു.ഇതിനിടെയാണ് പിന്നോക്കക്കാരനായ ഗുണഭോക്താവിനോട് കൈക്കൂലി ആവശ്യപ്പെട്ടത്.ഇദ്ദേഹം വിജിലന്‍സില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് മഷി പുരട്ടിയ നോട്ടുകള്‍ വിജിലന്‍സ് കൈക്കൂലി കൊടുക്കുന്നതിനായി കൈമാറിയത്. സലീം കൈക്കൂലി വാങ്ങുന്നതിനിടെ മിന്നല്‍ റെയ്ഡ് നടത്തി വിജിലന്‍സ് ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു.