(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ഈ വർഷം നടന്ന ചരിത്ര പ്രസിദ്ധമായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ തിരു ആറാട്ട് ഘോഷ യാത്രക്കിടയിൽ വൻ ദുരന്തം വരുമെന്നുള്ള മുന്നറിയിപ്പ് നൽകി ചിലദുസ്സൂചനകൾ നടന്നിരിക്കുകയാണ്. എയർ പോർട്ടിനകത്തു വച്ച് ആറാട്ട് റൺവേയിൽ കൂടി കടന്നു പോയ അവസരത്തിൽ തിരുവമ്പാടി കൃഷ്ണ സ്വാമിയുടെ വാഹനം മറിഞ്ഞു. എയർ പോർട്ടിനകത്തു വച്ച് നടന്ന സംഭവം പുറം ലോകം ഇതുവരെ അറിഞ്ഞിട്ടില്ല.വാഹനം മറിഞ്ഞതിന് പിന്നിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരിക്കുകയാണ് ചിലർ എന്നാണ് അറിയുന്നത്. നാളിത് വരെ ചരിത്രത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണ് ഇവിടെ നടന്നിരിക്കുന്നത്. ഇന്നത്തെ ക്ഷേത്രം ഭരണ സമിതി യുടെ ഇത്തരം പരിപാവനമായ കാര്യങ്ങൾ നടത്തി ക്കുന്നതിൽ വന്ന ഗുരുതര വീഴ്ച ആയി മാത്രമേ ഈ സംഭവം ആർക്കും കാണാൻ കഴിയുക ഉള്ളു. ആറാട്ടിനു ശംഖുമുഖത്തേക്ക് ചുമലിൽ ഏറ്റി കൊണ്ടു പോകുന്ന 3വാഹന ങ്ങളിൽ ഒന്നായ തിരുവമ്പാടി കൃഷ്ണനെ വഹിച്ചു കൊണ്ടു പോയ വാഹനം ആണ് അത് ചുമന്നു കൊണ്ടുപോയവരുടെ പരിചയ ക്കുറവ് കാരണം മറിഞ്ഞത്. ഇത്തരം പരിപാവനമായ കാര്യങ്ങൾ ചെയ്യുമ്പോൾ ഇതുമായി ബന്ധപ്പെട്ട പരിചയം ഉള്ളവരെ കൊണ്ടു മാത്രമേ വിഗ്രഹ വാഹനങ്ങൾ ചുമക്കുന്നത് ചെയ്യാവു. ഇത് ഗുരുതരമായ വീഴ്ച ആയി മാത്രമേ കാണാൻ കഴി യുകയുള്ളു. ഇതിനെ സംബന്ധിച്ചു ഒരു വിശദ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതാണ്.