കോഴിക്കോട് : ഇരുട്ടിന്റെ മറവില്‍ കടകളില്‍ മോഷണം പതിവാക്കിയ യുവാവിനെ സിറ്റി ക്രൈം സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ എന്‍പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേര്‍ന്ന് പിടികൂടി. പാലക്കാട് സ്വദേശിയായ അബ്ബാസ് (40) ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം കസബ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് കടകളില്‍ ഇരുട്ടിന്റെ മറവില്‍ മോഷണം നടന്നിരുന്നു. മോഷണത്തിനു ശേഷം കണ്ണൂരിലേക്ക് രക്ഷപ്പെട്ട പ്രതിയെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെ.ഇ.ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരം റെയില്‍വേ സ്റ്റഷനും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രനടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.