വൈക്കം: കോട്ടയം വൈക്കത്ത് നവജാത ശിശുവിനെ മറവ് ചെയ്ത നിലയില്‍ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.വൈക്കം തലയാഴം പത്താം വാര്‍ഡായ ആലത്തൂരാണ് സംഭവം നടന്നത്. ഡല്‍ഹി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് മറവ് ചെയ്തത്.അതേസമയം പൂര്‍ണവളര്‍ച്ചയെത്താത്ത കുഞ്ഞിനെയാണ് ദമ്പതികള്‍ മറവ് ചെയ്തതെന്ന സംശയവും ഉയരുന്നുണ്ട്.