റിയാദ്: മകന്റെ വിവാഹത്തിനായി ജിദ്ദയില്‍ നിന്ന് നാട്ടില്‍ പോയ പ്രവാസി മലയാളി മരിച്ചു. ജിദ്ദയിലെ സാംസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സുരേഷ് കൃഷ്ണന്‍ (55) ആണ് പാലക്കാട്ട് വെച്ച് മരിച്ചത്.ചെന്നെയിലായിരുന്നു താമസം. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടില്‍ പോയതായിരുന്നു. പാലക്കാട് ക്ഷേത്ര ദര്‍ശനത്തിന് പോകും വഴി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ജിദ്ദയിലെ നിരവധി കൂട്ടായ്മകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ജിദ്ദയിലെ കൈരളി, കലാസാഹിതി എന്നീ സംഘടനകളില്‍ സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു.