കണ്ണൂര്‍: കണ്ണൂര്‍ കാഞ്ഞിരകൊല്ലിയില്‍ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ചു. ഏലപ്പാറയിലെ പരത്തനാല്‍ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്.ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്.അരുവി റിസോട്ടിന്റെ ഉടമയാണ് ബെന്നി. കൃഷിയിടത്തില്‍ ഇറങ്ങുന്ന പന്നിയെ വെടിവെക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയതായിരുന്നു ബെന്നിയെന്നാണ് വിവരം. നായാട്ടിനിടെ അബദ്ധത്തില്‍ വെടി പൊട്ടിയതാണ് മരണകാരണമെന്ന് സുഹൃത്തുക്കള്‍ നല്‍കിയ മൊഴി. പയ്യാവൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.