ഗുരുതിപ്പാല: മാള ഗുരുതിപ്പാലയില്‍ സാധനം വാങ്ങാനെന്ന പേരില്‍ കടയിലെത്തി വ്യാപാരിയ്ക്ക് മര്‍ദ്ദനം.കെഎല്‍ടി സ്‌റ്റോര്‍സ് ഉടമ കീഴേടത്തുപറമ്ബില്‍ കെ.ടി. ജോണ്‍സനെയാണ് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തില്‍ 5 പേരെ കസ്റ്റഡിയിലെടുത്തു.
ചാലക്കുടി സ്വദേശികളായ ഷിഹാസ്, ഷമീര്‍, മേലൂര്‍ സ്വദേശിയായ വിവേക്, പോട്ട സ്വദേശിയായ സനല്‍, അന്നമനട സ്വദേശിയായ സജി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജോണ്‍സനെ വടിവാള്‍ ഉപയോഗിച്ച് വെട്ടാന്‍ ശ്രമിച്ചെങ്കിലും അടുത്തുണ്ടായിരുന്ന പാറയില്‍ വളപ്പില്‍ശ്രീകുമാര്‍ തടുത്തതുകൊണ്ട് വന്‍ അപകടം ഒഴിവായി. ആക്രമണം തടയാന്‍ ശ്രമിച്ച ശ്രീകുമാറിന് ചെറിയ പരുക്കുകള്‍ ഏറ്റിട്ടുണ്ട്.മര്‍ദ്ദനമേറ്റ ജോണ്‍സനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.