കോട്ടയം: സംസ്ഥാനത്തെ പൊള്ളുന്ന ജില്ലകളില്‍ കോട്ടയം മുന്നില്‍ത്തന്നെ നില്‍ക്കുന്നു. അപൂര്‍മായ കാലാവസ്ഥാ മാറ്റത്തിനാണു ജില്ലയിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.സാധാരണ കിഴക്കന്‍ മേഖലയില്‍ വേനല്‍ മഴ ശക്തമായാല്‍, ഒരാഴ്ചയ്ക്കുള്ളില്‍ പടിഞ്ഞാറന്‍ മേഖലകളിലും മഴ ശക്തമാകേണ്ടതാണ്.തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണത്തിന്റെ കണക്കുപ്രകാരം ജില്ലയില്‍ 20 ശതമാനമാണു വേനല്‍ മഴയിലെ കുറവ്. ഇന്നലെ വരെ 151 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചപ്പോള്‍ പെയ്തത് 120 മില്ലീമീറ്റര്‍ മാത്രം.എന്നാല്‍, കാഞ്ഞിരപ്പള്ളി, പാലാ താലൂക്കുകളിലെ മാത്രം കണക്കു ശേഖരിച്ചാല്‍ മഴ കൂടുതലായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം.