റാന്നി: പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മന്ദമരുതിക്കു സമീപമുണ്ടായ വാഹനപകടത്തില്‍ യുവാവ് മരിച്ചു.മക്കപ്പുഴ ഗേറ്റിങ്കില് ആലയില്‍ ജയിംസിന്റെ മകന് ഷെറിനാ(35)ണ് മരിച്ചത്.
മന്ദമരുതി പള്ളിപ്പടിക്കും മക്കപ്പുഴയ്ക്കും ഇടയില്‍ ഇന്നലെ വൈകുന്നേരം 5.30-യോടെയാണ് ഇയാള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്. റാന്നിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ ഷെറിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. റോഡിനു വശത്തെ അപകട ദിശാസൂചികയില്‍ ഇടിച്ച് സമീപത്തെ പോസ്റ്റിലും തട്ടി ഓടയിലേക്ക് സ്കൂട്ടര്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷെറിന് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സ്ഥലത്തെത്തിയ റാന്നി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.മൃതദേഹം റാന്നി സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.