ഒറ്റപ്പാലം : വഞ്ചനാ കേസില്‍ വനിതാ എ എസ് ഐ അറസ്റ്റില്‍സ്വര്‍ണാഭരണങ്ങളും പണവും വാങ്ങി രണ്ടുപേരെ വഞ്ചിച്ചെന്ന കേസിലാണ് വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എ എസ് ഐ മലപ്പുറം തവനൂര്‍ സ്വദേശി ആര്യശ്രീ(47)യെ ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. സുഹൃത്തായ പഴയന്നൂര്‍ സ്വദേശിനിയില്‍നിന്ന് 93 പവന്‍ ആഭരണവും ഒന്നരലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴരലക്ഷം രൂപയും വാങ്ങി വഞ്ചിച്ചെന്ന കേസുകളിലാണ് അറസ്റ്റ്.
ഇവരെ അന്വേഷണവിധേയമായി സസ്പെന്‍ഡുചെയ്തതായി ഇന്‍സ്പെക്ടര്‍ എം സുജിത്ത് അറിയിച്ചു. 2017ലാണ് ഇവര്‍ ആദ്യ തട്ടിപ്പു നടത്തിയത്. 93 പവന്‍ തന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞ് മൂന്നുലക്ഷം രൂപ ലാഭവും ഈ സ്വര്‍ണാഭരണങ്ങളും തിരിച്ചുതരാമെന്നുപറഞ്ഞാണു വഞ്ചിച്ചത്.
ഒറ്റപ്പാലത്തുവെച്ചാണ് ആഭരണം കൈമാറിയത്. പിന്നീട് മൂന്നുഘട്ടമായി ഒന്നരലക്ഷം രൂപയും വാങ്ങി. പണവും ആഭരണവും കിട്ടാതായതോടെയാണ്പരാതിക്കാരി പോലീസിനെ സമീപിച്ചത്.