കൊച്ചി : തൃപ്പൂണിത്തുറയില്‍ അമ്മയോടൊപ്പം നടന്നു പോകുന്നതിനിടെ കാറിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം. പുതിയകാവ് ഊപ്പിടിത്തറ വീട്ടില്‍ രഞ്ജിത്തിന്റെയും രമ്യയുടെയും മകന്‍ ആദിയാണ് മരിച്ചത്.കാലിനും തലയ്ക്കും പരിക്കേറ്റ രമ്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ അമിത വേഗത്തിലാണ് വന്നത് എന്നാണ് പൊലീസിന്റെ നിഗമനം.
സംഭവത്തില്‍ കാര്‍ ഡ്രെെവര്‍ വടുതല കടവില്‍ ബോസ്കോ ഡിക്കോത്തയെ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു. കാറില്‍ വീട്ടുസാധനങ്ങള്‍ കുത്തിനിറച്ച നിലയിലായിരുന്നു. വലിയ സാധനങ്ങള്‍ ഗുഡ്സ് വണ്ടിയില്‍ മാത്രമേ കയറ്റാന്‍ പാടൂള്ളൂ എന്ന നിയമം നിലനില്‍ക്കെയാണ് കാറില്‍ സാധനങ്ങള്‍ കുത്തിനിറച്ചു നിരത്തിലൂടെ പോയത്.