പുല്‍പള്ളി: പ്രദേശവാസികളില്‍ ഭീതി വര്‍ധിപ്പിച്ച് ഐരിയപ്പള്ളിയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെ കടുവ പിടികൂടിയിരുന്നു. തുടര്‍ന്ന് വനപാലകര്‍ സ്ഥാപിച്ച കാമറയിലാണ് കടുവയുടെ ചിത്രം പതിഞ്ഞത്. കാമറയില്‍ കടുവയുടെ ചിത്രം പതിഞ്ഞതോടെ ക്ഷീരകര്‍ഷകരടക്കം ഭീതിയിലാണ്. കഴിഞ്ഞ ദിവസം രാത്രിയും പശുക്കിടാവിന്റെ ജഡം ഭക്ഷിക്കാന്‍ കടുവ എത്തി.