കൊല്ലം : ബൈപാസില്‍ മങ്ങാട് ഭാഗത്ത് രണ്ട് അപകടങ്ങളിലായി മൂന്നു പേര്‍ മരിച്ചു. കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡോ.മിനി ഉണ്ണികൃഷ്ണന്‍, കാറിന്‍റെ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ കായംകുളം കണ്ടല്ലൂര്‍ സ്വദേശികളാണ്.
തിരുവനന്തപുരത്തുനിന്നും ഹോമിയോപതി മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് വാങ്ങി കായംകുളത്തേക്ക് പോകവെയാണ് അപകടത്തില്‍പെട്ടത്. ഇരുവരും തല്‍ക്ഷണം മരിച്ചു.