തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ശക്തമായി. തെക്കന്‍ കേരളത്തിലെ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കര്‍ണാടക തീരം മുതല്‍ പടിഞ്ഞാറന്‍ വിദര്‍ഭ തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയുടെ സ്വാധീന ഫലമായാണ് കേരളത്തില്‍ വേനല്‍ മഴ ഇപ്പോള്‍ ലഭിക്കുന്നത്.ഇന്നത്തോടെ വേനല്‍ മഴ കുറഞ്ഞേക്കും. ഇന്ന് തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.