വാഹനാപകടത്തില്‍ കുടുംബത്തിലെ ആറ് സഹോദരങ്ങളടക്കം ഏഴുപേര്‍ മരിച്ചു

ത്വാഇഫ് :വാഹനാപകടത്തില്‍ കുടുംബത്തിലെ ആറ് സഹോദരങ്ങളടക്കം ഏഴുപേര്‍ മരിച്ചു. ത്വാഇഫിനെയും അല്‍ബഹയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.ഇതിലൊന്നില്‍ സഞ്ചരിച്ച കുടുംബാംഗങ്ങളും ഡ്രൈവറുമാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മാതാപിതാക്കളും മൂന്ന് സഹോദരങ്ങളും ഗുരുതര പരിക്കുകളോടെ ത്വാഇഫിലെ കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രി, കിങ് അബ്ദുല്‍ അസീസ് സ്പെഷലിസ്റ്റ് ആശുപത്രി, പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്. നാല് വയസ്സുകാരി പരിക്കില്ലാതെ രക്ഷപ്പെട്ടു.
മദീനയില്‍നിന്ന് അല്‍ബഹയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് മരിച്ചയാളുടെ സഹോദരന്‍ മുഹമ്മദ് സാലിം അല്‍ഗാംദി പ്രാദേശിക പത്രങ്ങളോട് പറഞ്ഞു. മരിച്ച സഹോദരങ്ങളില്‍ മൂത്തയാള്‍ക്ക് 17 വയസ്സും ഇളയവന് രണ്ടര വയസ്സുമാണ് പ്രായം

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 + eleven =