കൊല്ലം: കൊല്ലം ജില്ലയിലെ കടക്കലില്‍ നാലുപേര്‍ക്ക് ഇടിമിന്നലേറ്റു. മഞ്ഞപ്പാറ സ്വദേശികളായ അക്ഷയ, ലിജി, ആദിത്യ, ലക്ഷ്മിക്കുട്ടി എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്.സാരമായി പരിക്കുപറ്റിയ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അക്ഷയ, ലിജി, ആദിത്യ എന്നിവരെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ലക്ഷ്മികുട്ടി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിലാണ് നാല് പേര്‍ക്കും പരിക്കേറ്റത്.