തിരുവനന്തപുരം : കേരള സംസ്ഥാന മൊബൈൽ ഫോൺ വ്യാപാരി സമിതിയുടെ മൂന്നാം സംസ്ഥാന സമ്മേളനം 2,3തീയതികളിൽ ചന്ദ്ര ശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യ മാല ഓഡിറ്റോറിയത്തിൽ നടക്കും. ഈ മേഖലയിലെ പ്രശന ങ്ങൾ ഈ സമ്മേളനം ചർച്ച ചെയ്യും. മെയ് 3ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സംഘടന ജില്ലാ പ്രസിഡന്റ് പി എം സലിം, ജില്ലാ സെക്രട്ടറി തമീം, എം. രാജ്മോഹൻ, സൂഫി അഷറഫ് സാലിഹ്, ഷജീർ തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.