കോയമ്പത്തൂര്‍ : കോയമ്പത്തൂരില്‍ സ്വര്‍ണാഭരണം വിറ്റുമടങ്ങിയ പാലക്കാട് സ്വദേശികളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ നാല് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.ആര്‍എസ്‌എസ് മണ്ഡലം ഭൗതിക് പ്രമുഖും ചിറ്റൂര്‍ ശംഖുമേനോന്‍ചള്ള സ്വദേശിയുമായ അഭിനേഷ് (27), ആര്‍എസ്‌എസ് ശാഖാ മുഖ്യശിക്ഷക്കും ചിറ്റൂര്‍ അഞ്ചാംമൈല്‍ സ്വദേശിയുമായ രഞ്ജിത്ത് (22), ആര്‍എസ്‌എസ് മുന്‍ മണ്ഡല്‍ ശാരീരിക് പ്രമുഖും നാട്ടുകല്‍ പുത്തന്‍പാത ഗാന്ധിനഗര്‍ സ്വദേശിയുമായ മിഥുന്‍ (28), കുറ്റിപ്പള്ളം കൊടുവാള്‍പ്പറമ്ബ് സ്വദേശി രഞ്ജിത്കുമാര്‍ (32) എന്നിവരാണ് മധുക്കര പൊലീസിന്റെ പിടിയിലായത്.കൂറ്റനാട് സ്വദേശികളായ ഭരത്, ബന്ധു രോഹിത് എന്നിവരില്‍നിന്ന് 43.5 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. മാര്‍ച്ച് 29ന് വൈകിട്ടോടെ വേലന്താവളം റോഡിലായിരുന്നു സംഭവം. ആഭരണങ്ങള്‍ നിര്‍മിക്കുന്ന ഭരത്തിന് കോയമ്പത്തൂർ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ വ്യാപാരമുണ്ട്. 600 ആഭരണങ്ങളുമായി കോയമ്പത്തൂര്‍ ടൗണ്‍ ഹാളിന് സമീപം രാജവീഥിയിലെ നന്ദഗണേഷിന് വില്‍പ്പന നടത്തി മടങ്ങുമ്പോഴായിരുന്നു കവര്‍ച്ച.വേലന്താവളം റോഡിലെ സ്വകാര്യ സ്റ്റീല്‍ കമ്പനിയുടെ സമീത്ത് എത്തിയപ്പോള്‍ രണ്ടുപേര്‍ ബൈക്കിലും നാലുപേര്‍ കാറിലുമെത്തി ഇവരെ വളയുകയായിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും മര്‍ദിച്ച് കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്.