ബിഹാർ : ഹാറിലെ മുസഫര്‍പൂരില്‍ ഉണ്ടായ അഗ്നിബാധയില്‍ സഹോദരിമാരായ നാല് പെണ്‍കുട്ടികള്‍ മരിച്ചു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.രാമദയാലു റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള മേഖലയിലാണ് അപകടം നടന്നത്. നരേഷ് റാം എന്ന വ്യക്തിയുടെ മക്കളായ മൂന്നിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്.
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്നും കുടിലുകള്‍ നഷ്ടമായവര്‍ക്ക് അവ പുനര്‍നിര്‍മിക്കാനുള്ള സഹായധനം നല്‍കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി.