കൊല്ലം: കുടുംബ വഴക്കിനിടെ യുവതി മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തി. കടയ്ക്കല്‍ വെള്ളാര്‍വട്ടം കുറവനഴികത്ത് വീട്ടില്‍ സാജുവാണ് (39) മരിച്ചത്.ഭാര്യ പ്രിയങ്കയെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തുപ്രിയങ്ക വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കല്‍ ജംഗ്ഷന് സമീപത്തെ ആര്‍ത്തിങ്കലിലെ വീട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. പൊലീസ് പറയുന്നത്:- സാജുവും പ്രിയങ്കയും ഏറെക്കാലമായി പിണക്കത്തിലാണ്. പ്രിയങ്ക ഇതിനിടെ പലയിടങ്ങളിലും വാടകയ്ക്ക് വീടെടുത്ത് താമസിച്ചു. ഓരോ സ്ഥലത്തും സാജു എത്തി വഴക്കുണ്ടാക്കിയിരുന്നു. ഒരുമാസം മുമ്പാണ് ആര്‍ത്തിങ്കലിലേക്ക് താമസം മാറ്റിയത്. അവിടെ ബുധനാഴ്ച സാജു എത്തിയെങ്കിലും പ്രിയങ്ക കതക് തുറന്നില്ല. ഇന്നലെ ഉച്ചയ്ക്ക് സാജു വീണ്ടുമെത്തി പ്രശ്നം ഉണ്ടാക്കിയതോടെ പ്രിയങ്കകടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. പൊലീസ് സ്ഥത്തെത്തുന്നതിന് മുന്‍പ് സാജുവിനെ പ്രിയങ്ക മണ്‍വെട്ടികൊണ്ട് തലയ്ക്കടിയേറ്റ് വീഴ്ത്തിയിരുന്നു. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.