കോന്നി : തേക്കുതോട് ആയുര്‍വേദ ആശുപത്രിക്ക് സമീപം കവുങ്ങിനാകുഴിയില്‍ വത്സല രവീന്ദ്രന്റെ വീട്ടില്‍ നിന്ന് 6500 രൂപയും പതിമൂന്ന് പവന്‍ സ്വര്‍ണവും കവര്‍ന്നു.കഴിഞ്ഞ ദിവസം പകലായിരുന്നു സംഭവം. വത്സല വീടുപൂട്ടി പുറത്തുപോയ ശേഷം തിരികെ വന്നപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. മക്കള്‍ വിദേശത്തായതിനാല്‍ വത്‌സല തനിച്ചാണ് താമസം. ഒരുമാസം മുന്‍പുവരെ കൊച്ചുമക്കള്‍ ഒപ്പമുണ്ടായിരുന്നെങ്കിലും വേനല്‍അവധിയായതോടെ അവരും വിദേശത്തേക്ക് മടങ്ങി.വീടിന്റെ അടുക്കളവാതില്‍ തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമാണ് നഷ്ടമായത്. കഴിഞ്ഞ രണ്ടുദിവസങ്ങളായി വീടിന്റെ പരിസരത്ത് പരിചയമില്ലാത്ത ഒരാളെ കണ്ടതായി സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കി. തണ്ണിത്തോട് പൊലീസ്അന്വേഷണം ആരംഭിച്ചു.