ഓച്ചിറ: തെരുവ് നായുടെ കടിയേറ്റ് രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.ക്ലാപ്പന തെക്ക് ആലുംപീടിക തുണ്ടയ്യത്ത് തെക്കേത്തറയില്‍ വാസുദേവന്‍ (73), ക്ലാപ്പന ഇടയനമ്പലം വല്ലത്ത് ക്ഷേത്രത്തിനു സമീപം കുറുവേലില്‍ കിഴക്കതില്‍ ഐഷാബീവി (62) എന്നിവര്‍ക്കാണ് കടിയേറ്റത്.ബുധനാഴ്ച രാവിലെ 11.30 ക്ലാപ്പന ഇടയനമ്പലം ജംങ്ഷനില്‍വെച്ചാണ് സംഭവം. നടന്നുവന്ന വാസുദേവന്‍റെ ദേഹത്തേക്ക് ചാടിവീണ നായ മുഖത്തും കൈകാലുകളിലും കടിക്കുകയായിരുന്നു. റോഡില്‍വീണ വാസുദേവനെ അതുവഴിവന്ന ക്ലാപ്പന ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം ഷാജഹാന്റെ നേതൃത്വത്തില്‍ ഓച്ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.