ജില്ലാ ഇൻഷുറൻസ് ഓഫീസ് ജീവനക്കാരുടെ ഗുരുതര വീഴ്ച 2022ൽ റിട്ടയേർഡ്ആയ പോലീസ് ഉദ്യോഗസ്ഥന്റെ ഗ്രൂപ്പ്‌ ഇൻഷുറൻസ് തുകയായ ഒരു ലക്ഷത്തോളം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് അയച്ചു

(അജിത് കുമാർ. ഡി )

തിരുവനന്തപുരം : ജില്ലാ ഇൻഷുറൻസ് ഓഫീസ് ജീവനക്കാരുടെ പ്രവർത്തന ങ്ങളിൽ ഉള്ള ഗുരുതര വീഴ്ച്ച യും, അലംഭാവവും കാരണം 2022ൽപോലീസ് സെർവീസിൽ നിന്നും പെൻഷൻ പറ്റി പിരിഞ്ഞ ഉദ്യോഗസ്ഥന്റെ ഗ്രൂപ്പ് ഇൻഷുറൻസ് തുകയായ ഒരു ലക്ഷത്തോളം രൂപ അയാളുടെ അക്കൗണ്ടിൽ ലഭിക്കാതെ ആറ്റിങ്ങൽ ജില്ലാ കോപ്പറേറ്റിവ് ബാങ്ക് അക്കൗണ്ടിലേക്കു മാറ്റി അയച്ചത് വിവാദത്തിലേക്ക്. ഏതൊരാളും സർക്കാർ സെർവീസിൽ കയറുമ്പോൾ അവരുടെ പ്രതിമാസം ശമ്പളത്തിൽ നിന്നും ഗ്രൂപ്പ്‌ ഇൻഷുറൻസ് സ്കീം പ്രകാരം ഒരു തുക പിടിക്കാറുണ്ട്. ആ തുക അവർ സെർവീസിൽ നിന്നും പെൻഷൻ പറ്റി പിരിയുന്ന അവസരത്തിൽ തിരികെ നൽകാറുണ്ട്. ഈ തുകയാണ് ഒരു വർഷത്തോളം ആയി അർഹതപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കാതിരുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ആണ് ഏവരെയും ഞെട്ടിപ്പിക്കുന്ന വസ്തുത അറിയുന്നത്. ജില്ലാ ഇൻഷുറൻസ് ഓഫീസ് ജീവനക്കാരെ പെൻഷൻ പറ്റിയ ഉദ്യോഗസ്ഥൻ സമീപിച്ച അവസരത്തിൽ അവരിൽ നിന്നും വളരെ മോശമായ പ്രതികരണം ഉണ്ടായതായിട്ടാണ് അറിയുന്നത്. ഈ സംഭവംഇതുമായി ബന്ധ പെട്ടവരുടെ അതീവ ഗുരുതര വീഴ്ച ആയി മാത്രമേ കാണുവാൻ സാധിക്കുക ഉള്ളു. ആറ്റിങ്ങൽ ജില്ലാ കോർപറ്റേറ്റിവ് ബാങ്ക് അകൗണ്ടിലേക്കു മാറ്റി അയച്ച തുക അവരുടെ അക്കൗണ്ടിൽ നിന്നും ഇനി തുക കിട്ടേണ്ട പെൻഷൻ പറ്റിയ പോലീസ് ഉദ്യോഗസ്തന് കിട്ടണം എങ്കിൽ ഇനി നിരവധി നൂലാമാ ലകൾ ഉണ്ട്. നിരുത്തരവാദമായി പെരുമാറിയഉദ്യോഗസ്ത ർക്കെതിരെ നടപടി വേണമെന്നുള്ള ആവശ്യം ആയി റിട്ടയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ പോകും എന്നാണറിയുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × 3 =