മലപ്പുറം: സൗദിയിലെ റിയാദ് ഖാലിദിയ്യയില്‍ പെട്രോള്‍ പമ്പിനടുത്ത് താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം.മലപ്പുറം മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കവുങ്ങല്‍ത്തൊടി പരേതനായ അബ്ദുല്‍ കരീമിന്റെ മകന്‍ ഇര്‍ഫാന്‍ ഹബീബ് (33), കുറ്റിപ്പുറം പൈങ്കണ്ണൂര്‍ തറക്കല്‍ യൂസഫിന്റെ മകന്‍ അബ്ദുല്‍ ഹക്കീം (31) എന്നിവരാണ് മരിച്ച മലയാളികള്‍.രണ്ട് തമിഴ്‌നാട് സ്വദേശികളും ഗുജറാത്ത്, മഹാരാഷ്ട്ര സ്വദേശികളുമാണ് മറ്റുള്ളവര്‍. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജോലി കഴിഞ്ഞെത്തി ഉറക്കത്തിലായിരുന്നു എല്ലാവരും. പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് ഇവര്‍. അബ്ദുല്‍ ഹക്കീം കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിയാദിലെത്തിയത്.