നെടുമങ്ങാട്: നായ് കടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വന്ന യുവാവ് ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ മരിച്ചു.പൂവത്തൂര്‍ കമല ഭവന്‍ പണയില്‍ വീട്ടില്‍ മധുസൂദനന്‍ നായര്‍, മിനി ദമ്ബതികളുടെ മൂത്ത മകന്‍ മിഥുന്‍ (28) ആണ് വ്യാഴാഴ്ച വൈകീട്ട് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ജില്ലാ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. മിഥുനെ നായ് കടിച്ചതിനെ തുടര്‍ന്ന് ഇന്‍ജക്ഷന്‍ എടുക്കാന്‍ ജില്ല ആശുപത്രിയില്‍ എത്തിയതായിരുന്നു. തിരികെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവേ മാര്‍ക്കറ്റ് ജങ്ഷനില്‍നിന്നും വന്ന മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം.ഗുരുതര പരിക്കേറ്റ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയില്‍ കഴിയവെയാണ് മരണം. അവിവാഹിതനാണ് മിഥുന്‍. ഏക സഹോദരന്‍ ദീക്ഷിത്ത്.