തിരുവനന്തപുരം : വഴുതക്കാട് പമ്പിനു സമീപം ജല അതോറിട്ടിയുടെ പൈപ്പ് പൊട്ടി നഗരത്തിലെ വിവിധയിടങ്ങളില്‍ ശുദ്ധജല വിതരണം മുടങ്ങി.പാളയം ഡിവിഷനിലെ 400 എം.എം പൈപ്പ് ആണ് പൊട്ടിയത്. പണി തുടങ്ങിയെങ്കിലും രാത്രി വൈകിയും പൂര്‍ത്തിയാക്കാനായില്ല. പഴക്കമുള്ള പ്രധാന ലൈനിലെ കോണ്‍ക്രീറ്റ് ബ്ളോക്കിലാണ് ലീക്ക് കണ്ടെത്തിയത്. ഇത്
പൊളിച്ചാലെ ചോര്‍ച്ച അടയ്ക്കാനാകൂ. ബ്ളോക്കിന് സമീപത്ത് ഈ ലൈനിന്റെ അനുബന്ധ പൈപ്പുകളുള്ളതിനാല്‍ അതീവശ്രദ്ധയോടെയാണ് ബ്ളോക്ക് പൊളിക്കുന്നത്. ഇന്നലെ രാവിലെ മുതല്‍ പൈപ്പില്‍ ചോര്‍ച്ചയുണ്ടായിരുന്നു. ഇന്നലെ രാത്രി 8 മുതല്‍ തടസപ്പെട്ട ജലവിതരണം ഇന്നു രാത്രിയോടെ പുനഃസ്ഥാപിച്ചേക്കും.